bar

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നു. ഇന്നോ നാളെയോ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം ലഭിച്ചാലുടൻ ഉത്തരവ് ഇറങ്ങും. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിക്കുകയായിരുന്നു. എക്‌സൈസ് വകുപ്പ് നൽകിയ ഫയൽ മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുകയാണ്. ബാറിൽ ഇരുന്ന് മദ്യപിക്കാൻ ഒരു ടേബിളിൽ രണ്ടുപേർ, കൗണ്ടറുകളിൽ കൂട്ടം കൂടാൻ പാടില്ല, സാമൂഹ്യ അകലം തുടങ്ങിയ കർശന നിബന്ധനകളാണ് മുന്നോട്ട് വയ്ക്കുന്നത്. അടച്ചിട്ട ബാറുകൾ നേരത്തെ തുറന്നെങ്കിലും കൗണ്ടറുകൾ വഴി മദ്യം വില്‍ക്കാൻ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.