kamal-haasan

ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽഹാസൻ. വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്നും എല്ലാ വീടുകളിലും ഇന്റർനെറ്റ് സംവിധാനം നൽകുമെന്നും കമൽ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകും. സ്വയം തൊഴിൽ ചെയ്യാനുദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും സാമ്പത്തിക സഹായം നൽകും. സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്.. മറ്റു പാർട്ടികളുമായി സഖ്യകക്ഷികളുണ്ടാക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.