palarivattom

കൊച്ചി : പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയുടെ മാനേജിംഗ് പാർട്ണർ ബി.വി. നാഗേഷ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടുതേടി. 13 -ാം പ്രതിയായ നാഗേഷിനെ നവംബർ 18 നാണ് വിജിലൻസ് അറസ്റ്റുചെയ്തത്. ഫ്ളൈ ഒാവറിന്റെ രൂപകല്പനയും ഡ്രോയിംഗും തയ്യാറാക്കിയത് നാഗേഷ് കൺസൾട്ടൻസിയായിരുന്നു. ഫ്ളൈ ഒാവർ നിർമ്മാണത്തിൽ തനിക്കു പരിമിതമായ പങ്കാണുള്ളതെന്നും 30 ദിവസമായി ജയിലിൽ കഴിയുകയാണെന്നും ഹർജിക്കാരൻ പറയുന്നു.