
മുംബയ്: ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോർപ്പറേഷൻ പരിധികളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി 11 മുതൽ പുലർച്ച ആറു വരെയാണ് നിയന്ത്രണം. ഇന്ന് മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് വരുന്ന യാത്രികർക്ക് ഇന്ന് മുതൽ നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തും.