woman

കൊച്ചിയിലെ മാളിൽ വച്ച് തന്നോട് മോശമായി പെരുമാറിയവർക്ക് മോശമായി പെരുമാറിയവർക്ക് നടി മാപ്പ് നൽകിയത് വനിതാ കമ്മീഷൻ അംഗം കൂടിയായ അഭിഭാഷക ഷിജി ശിവജി. യുവനടിക്കെതിരായി സംഭവിച്ച ആക്രമണമായല്ല സംഭവത്തെ കാണുന്നതെന്നും ഇത് സ്ത്രീസമൂഹത്തിന് മുഴുവൻ എതിരെയുള്ള സംഭവമായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി.

ഒരു മലയാള വാർത്താ മാദ്ധ്യമത്തിനോട് പ്രതികരിക്കവേയാണ് ഷിജി ശിവജി ഇക്കാര്യം പറഞ്ഞത്. കമ്മീഷൻ ഇടപെട്ടതുകൊണ്ടാണ് കേസിൽ പൊലീസ് ഊർജിതമായി ഇടപെട്ടതെന്നും ഏറ്റവും ജനസാന്ദ്രതയുമുള്ള ഒരു മാളില്‍ വച്ച് പട്ടാപകൽ പ്രശസ്തയായ ഒരു പെണ്‍കുട്ടി അപമാനത്തിന് ഇരയാകേണ്ടി വന്നു എന്നുള്ളത് സമൂഹത്തിന് ഒരിക്കലും ക്ഷമിക്കാൻ കഴിയുന്ന കാര്യമല്ലെന്നും അവർ വ്യക്തമാക്കി.

സമൂഹത്തിനെതിരെയുള്ള കേസ് ആയതുകൊണ്ട് സര്‍ക്കാരാണ് വാദിയെന്നും പരാതിക്കാരിയെന്ന് പറയുന്നയാൾ കോടതിയിലേക്ക് വരുന്നത് സാക്ഷിയായിട്ടാണെന്നും ഷിജി പറഞ്ഞു. തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിന് കാരണക്കാരായ പ്രതികൾക്ക് താൻ മാപ്പുന ല്കുന്നതായി ആക്രമിക്കപ്പെട്ട യുവനടി പറഞ്ഞിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.

ത​ന്നെ സ​ഹാ​യി​ക്കു​ക​യും ഒ​പ്പം നി​ല്‍​ക്കു​ക​യും ചെ​യ്ത മാ​ധ്യ​മ​ങ്ങ​ളോ​ടും പൊലീ​സി​നോ​ടും ന​ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ക​ള​മ​ശേ​രി​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.