shabu

പുൽപ്പള്ളി: വീട്ടുമുറ്റത്തെ മരത്തിൽ ക്രിസ്തുമസ് നക്ഷത്രം തൂക്കാൻ കയറിയ പ്രശസ്ത മേയ്‌ക്കപ്പ് ആർട്ടിസ്റ്റ് ശശിമല ആലിക്കൽ ഷാബു പുൽപ്പള്ളി (37) അബദ്ധത്തിൽ വീണ് മരിച്ചു. നടൻ നിവിൻ പോളിയുടെ പേഴ്‌സണൽ മേയ്‌ക്കപ്പ് മാനായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം. ഉടനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ലക്ഷ്മി. മക്കൾ: അഭിൻ ദേവ് കൃഷ്ണ, ഗൗരി ദക്ഷ.

മേയ്‌ക്കപ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്.