priyanka-gandhi-

ലക്നൗ : സംസ്ഥാനത്തെ പശുക്കളുടെ അവസ്ഥ ചൂണ്ടിക്കാട്ടി അവയുടെ സംരക്ഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. ലളിത്പൂരിൽ അടുത്തിടെ ഏതാനും പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് പശുക്കൾ ചത്തതെന്ന് പ്രിയങ്ക കത്തിൽ ആരോപിക്കുന്നു.

उत्तर प्रदेश से आई मृत गायों की तस्वीरों को देखकर विचलित होकर मैं यह पत्र माननीय मुख्यमंत्री, यूपी सरकार को लिख रही हूं। प्रदेश की कई गौशालाओं में यही स्थिति है।

इस समस्या को सुलझाने के मॉडल मौजूद हैं। गौमाता की देखभाल के घोषणाओं के साथ साथ योजनाओं को अमलीजामा पहनाना जरूरी है। pic.twitter.com/XRa0xsoQKW

— Priyanka Gandhi Vadra (@priyankagandhi) December 21, 2020

യോഗിയ്ക്ക് ഹിന്ദിയിൽ അയച്ച കത്തിന്റെ ചിത്രം പ്രിയങ്ക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായല്ല പശുക്കളുടെ ദുരവസ്ഥയെ പറ്റി വാർത്ത വരുന്നതെന്നും സംസ്ഥാനത്ത് പല ഭാഗങ്ങളിലും പശുക്കളുടെ അവസ്ഥ മോശമാണെന്നും പ്രിയങ്ക കത്തിൽ പറയുന്നു. ഇതിന് ഉചിതമായ പരിഹാരം കാണണമെന്നും പശുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് യോഗി സർക്കാർ ആരംഭിച്ച ഗോശാലകളുടെ നിലയും പരിതാപകരമാണെന്നും പ്രിയങ്ക കത്തിൽ പറയുന്നു.