sabarimala

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
ഇന്ന് പുലർച്ചെ അഞ്ചു മുതൽ 6.30 വരെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിന് സൗകര്യമുണ്ട് . ഏഴിന് ആറന്മുള കിഴക്കേനടയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും നടക്കുക. നിർദ്ദേശിക്കപ്പെട്ട സ്വീകരണ സ്ഥലങ്ങളിൽ മാത്രമാകും
രഥം നിറുത്തുന്നത്. നിറപറ ഇവിടങ്ങളിൽ നിന്ന് മാത്രമേ സ്വീകരിക്കു. ആറന്മുള ക്ഷേത്രത്തിൽ രാവിലെ 6.30 ന് ശേഷം ഭക്തർക്ക് തങ്കഅങ്കി ദർശനം ഉണ്ടാകില്ല.

25ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഘോഷയാത്ര പമ്പയിൽ എത്തിച്ചേരും. മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ശരം

കുത്തിയിൽ എത്തുമ്പോൾ ആചാര അനുഷ്ഠാനങ്ങളോടെ സ്വീകരണം നൽകും. വൈകിട്ട് അങ്കി
ചാർത്തി ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തിയാണ് മണ്ഡല പൂജ. .തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ ശബരിമല നടയ്ക്കുവച്ചതാണ് തങ്ക അങ്കി