
തലശ്ശേരി: പ്രശസ്തചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാഡമി നിർവാഹക സമിതി അംഗവുമായ പ്രദീപ് ചൊക്ലിയുടെ മാതാവും ചൊക്ലി വി.പി.എൽ.പി സ്‌കൂൾ റിട്ട: അദ്ധ്യാപികയും ചൊക്ലി ഇക്ബാൽ എൽ.പി സ്‌കൂൾ മാനേജറുമായ ലക്ഷ്മിനിവാസിൽ പി.വി ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. രാഘവൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ). മറ്റുമക്കൾ: പി.വി. പ്രസീദകുമാരി, പ്രശാന്ത്കുമാർ (ബിസിനസ്, ചെന്നൈ). മരുമക്കൾ: വി. തിലകം, ഇ.കെ. രവീന്ദ്രൻ, ദീപ. സഹോദരങ്ങൾ: പി.വി ശാരദ, പി.വി വസുമതി, പരേതരായ ഗോപാലൻ (റിട്ട. എച്ച്.എം മാഹി ജെ.എൻ.ജി.എച്ച്.എസ്), ജാനകി (അദ്ധ്യാപിക ഇക്ബാൽ സ്‌കൂൾ), നാരായണി (അദ്ധ്യാപിക പെരിങ്ങാടി യു.പി.സ്‌കൂൾ), രാഘവൻ (കൃഷി ഓഫീസർ), വാസുദേവൻ.