
കൊൽക്കത്ത: കർഷക പ്രക്ഷോഭത്തിനിടയിൽ കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തെഴുതി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പണം കൈമാറണമെന്ന ആവശ്യം ഉന്നയിച്ചാണ് കത്ത് നൽകിയത്. ഈ പദ്ധതി പശ്ചിമ ബംഗാളിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. കത്തിൽ, പശ്ചിമ ബംഗാളിൽ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് സംസ്ഥാന സർക്കാരിന് കൈമാറണമെന്നതാണ് ആവശ്യം . കർഷകർക്ക് നേരിട്ടുള്ള ഫണ്ട് കൈമാറ്റം ചെയ്യുന്ന പദ്ധതി സംസ്ഥാന സർക്കാർ ഇതിനകം നടപ്പാക്കുന്നുണ്ടെന്നും 73 ലക്ഷത്തിലധികം കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ടതുണ്ടെന്നും മമത ചൂണ്ടിക്കാട്ടി.