leopard-

ന്യൂഡൽഹി : ഇന്ത്യയിൽ പുള്ളിപ്പുലികളുടെ എണ്ണത്തിൽ 60 ശതമാനം വർദ്ധന. കേന്ദ്രസർക്കാർ ഇന്ന് പുറത്തുവിട്ട ' സ്റ്റാറ്റസ് ഒഫ് ലെപ്പേഡ് ഇൻ ഇന്ത്യ 2018 ' റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദേകർ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം 12,852 പുള്ളിപ്പുലികളാണ് ഇന്ത്യയിലുള്ളത്.

2014ൽ നടത്തിയ കണക്കെടുപ്പിൽ നിന്നും 60 ശതമാനം വർദ്ധനയാണ് കണക്കുകളിൽ പ്രകടമായിരിക്കുന്നതെന്ന് ജാവേദേകർ പറഞ്ഞു. മദ്ധ്യപ്രദേശ് ( 3,421 ), കർണാടക ( 1783 ), മഹാരാഷ്ട്ര ( 1690 ) എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനങ്ങൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സിംഹങ്ങളുടെയും കടുവകളുടെയും എണ്ണത്തിലും ഗണ്യമായ വർദ്ധന ഉണ്ടായിരുന്നു.