
മഡ്ഗാവ് : ഐ.എസ്.എൽ ടീം കേരള ബ്ളാസ്റ്റേഴ്സ് പരിശീലകൻ കിബു വികുനയുടെ മാതാവ് സ്പെയ്നിൽ മരണപ്പെട്ടു. ഞായറാഴ്ച ഗോവയിൽ ഈസ്റ്റ് ബംഗാളിനെതിരായ ഐ.എസ്.എൽ മത്സരത്തിന് കിബു തയ്യാറെടുക്കുമ്പോഴാണ് സ്പെയ്നിൽ നിന്ന് മരണവാർത്തെയത്തുന്നത്. കിബുവിന് ഉടൻതന്നെ സ്പെയിനിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു നൽകാമെന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അദ്ദേഹത്തിനെ അറിയിച്ചിരുന്നു.എന്നാൽ ടീമിനൊപ്പം തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
മത്സരത്തിൽ ടച്ച്ലൈനിനരികിൽ നിൽക്കുമ്പോൾ വളരെ സംഘർഷഭരതമായിരുന്നു കിബുവിന്റെ മനസ്. സീസണിൽ ഒരു വിജയം പോലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത ബ്ളാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പിന്നിട്ടു നിന്നശേഷം സമനിലയിൽ പിടിക്കുകയായിരുന്നു.ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ബാക്കിയുള്ള മത്സരങ്ങൾ തന്റെ അമ്മയ്ക്കു സമർപ്പിക്കാൻ ആണ് അദ്ദേഹത്തിന്റെ തീരുമാനം.