
വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ അപകടമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ലൈവായി വാക്സിൻ കുത്തിവയ്പ്പ് നടത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കുത്തിവെപ്പ് ടെലിവിഷനിൽ തത്സമയം ടെലികാസ്റ്റ് ചെയ്യും.
മൊഡേണയുടെ വാക്സിനാണ് ബൈഡനും ഭാര്യ ജിൽ ബൈഡനും സ്വീകരിക്കുക. അതേസമയം, പ്രസിഡന്റ് ട്രംപ് വാക്സിൻ സ്വീകരിക്കുന്നതിനെ കുറിച്ച് ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നേരത്തേ ട്രംപിനും കൊവിഡ് ബാധിച്ചിരുന്നു.