jeerakam

ആന്റി ഓക്സിഡന്റിന്റെ കലവറയായ ജീരകം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സമ്പുഷ്ടമായി അയൺ അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച അകറ്റാൻ ഉത്തമം. കൊഴുപ്പ്, മാംസ്യം, അന്നജം, നാര് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. അതിരാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും.

ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ്. ജീരകം ചെറുനാരങ്ങാനീരിൽ ചേർത്ത് കഴിച്ചാൽ ഗർഭിണികളിലെ ഛർദ്ദി ശമിക്കും. ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് , അലർജി എന്നിവയ്ക്ക് ജീരകം ഔഷധമാണ്.

കായികശേഷി വർദ്ധിപ്പിക്കാനും ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും മുടി നന്നായി വളരാനും ജീരകവെള്ളം കുടിക്കുക. ജീരകത്തിന് ഗുണങ്ങൾ മാത്രമല്ല ചില ദോഷങ്ങളുമുണ്ട്. അമിത ഉപയോഗം കരളിന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. പ്രമേഹമുള്ളവർ ജീരകത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഉചിതം.