
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. മുന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
കോഫപോസ ചുമത്തിയതിനാല്‍ സ്വപ്ന സുരേഷ് അട്ടക്കുളങ്ങര വനിതാ ജയിലിലും, സരിത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലും, ശിവശങ്കർ കാക്കനാട്ടെ ജില്ലാ ജയിലിലിലാണ് കഴിയുന്നത്. ശിവശങ്കര്‍ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയില്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.