
കോട്ടയം: കേസിൽ മൊഴിമാറ്റാൻ സമ്മർദ്ദമുണ്ടായിരുന്നതായി അഭയയുടെ അദ്ധ്യാപിക ത്രേസ്യാമ്മ. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു. അഭയയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ബിസിഎം കോളജിലെ മലയാളം അദ്ധ്യാപികയായിരുന്നു ത്രേസ്യാമ്മ. അഭയയുടെ മരണം അറിഞ്ഞ് കോൺവന്റിലേക്ക് ആദ്യമെത്തിയവരിൽ ഒരാൾ ത്യേസ്യാമ്മയായിരുന്നു. ഈ സമയം കേസിലെ പ്രതിയായ ഫാ ജോസ് പുതൃക്കയിൽ കോൺവന്റിലുണ്ടായിരുന്നതായി അദ്ധ്യാപിക നേരത്തെ പറഞ്ഞിരുന്നു. അഭയയുടേത് കൊലപാതകം തന്നെയാണെന്നാണ് ത്രേസ്യാമ്മ ഉറച്ചുവിശ്വസിക്കുന്നത്. 133 സാക്ഷികളുണ്ടായിരുന്ന കേസിൽ ഭൂരിഭാഗംപേരും മൊഴിമാറ്റിയിരുന്നെങ്കിലും അദ്ധ്യാപിക മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.