sh

ഇടുക്കി: തോട്ടം ഉടമയുടെ വെടിയേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഇടുക്കി ചക്കുപളളം മാങ്കവയലിലെ ഏലത്തോട്ടത്തിലാണ് സംഭവം. ഇയാൾ തോട്ടത്തിൽ നിൽക്കെ എലക്കാ മോഷ്ടിക്കാൻ എത്തിയ ആളെന്ന് കരുതി വെടിവയ്ക്കുകയായിരുന്നു എന്നാണ് ഉടമയുടെ സഹായി പൊലീസിനോട് പറഞ്ഞത്. ഉടമയ്ക്കുവേണ്ടി തിരച്ചിലാരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്.വണ്ടൻമേട് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. എസ്റ്റേറ്റ് സൂപ്രണ്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം നായാട്ടിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും വിവരമുണ്ട്.