20

തൃശൂർ: സിംകാർഡിന്റെ ഡ്യൂപ്ളിക്കേറ്റ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് 20ലക്ഷം രൂപ തട്ടിയതായി പരാതി. പ്രമുഖ എഴുത്തുകാരി സാറാജോസഫിന്റെ മരുമകൻ പി കെ ശ്രീനിവാസന്റെ കാനറാ ബാങ്കിലെ അക്കൗണ്ടിൽ നിന്നാണ് 20ലക്ഷം രൂപ സംഘം തട്ടിയെടുത്തത്. സിംകാർഡിന്റെ ഡ്യൂപ്ളിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്. ഇതിൽ വന്ന ഒ ടി പി ഉപയോഗിച്ച് സംഘം പണം പിൻവലിക്കുകയായിരുന്നു. പി കെ ശ്രീനിവാസന്റെ പരാതിയിൽ തൃശൂർ സൈബർസെൽ അന്വേഷണം ആരംഭിച്ചു. പണം തട്ടിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

അതിനിടെ ബാങ്കിനെതിരെ സാറാ ജോസഫ് രംഗത്തെത്തി. പണം പിൻവലിച്ചപ്പോൾ മെസേജ് കിട്ടിയില്ലെന്നും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത് തണുത്ത പ്രതികരണമായിരുന്നു എന്നും പറഞ്ഞ സാറാ ജോസഫ് ബാങ്ക് അറിയാതെ ഒന്നും നടക്കില്ലെന്നും ആരോപിച്ചു.