
വാഷിംഗ്ടൺ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ വൈറസിനെതിരായ വാക്സിൻ സ്വീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭയപ്പെടാൻ ഒന്നുമില്ലെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. ഇന്നലെയാണ് ബൈഡൻ വാക്സിൻ സ്വീകരിച്ചത്.
വാക്സിൻ തയ്യാറാകുമ്പോൾ കുത്തിവയ്പ്പെടുക്കാനായി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ് താൻ പരീക്ഷണത്തിന് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്റ്റ്യാനകെയർ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്.
ജോ ബെെഡന്റെ ഭാര്യ ജിൽ ബൈഡൻ നേരത്തെ വാക്സിൻ സ്വീകരിച്ചിരുന്നു. 'ഇതാണ് യഥാർത്ഥ ലീഡർഷിപ്പ്' എന്നാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അടുത്ത ആഴ്ച അവർ വാക്സിൻ സ്വീകരിക്കും.