man-beats-children

തിരുവനന്തപുരം: മക്കളെ ക്രൂരമായി മർദ്ദിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോയിലുള്ള നാൽപത്തിയഞ്ച് വയസ് പ്രായം തോന്നുന്ന വ്യക്തിയെ ഇതുവരെ തിരിച്ചറിയാൻ സാധിക്കാതായതോടെ പ്രതിയെ കണ്ടെത്താൻ പൊലീസ് സമൂഹമാദ്ധ്യമങ്ങളുടെ സഹായം തേടി.

ഇയാളുടെ ക്രൂരത പുറംലോകത്തെ അറിയിക്കാൻ കുട്ടികളുടെ അമ്മ തന്നെയാണ് ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നതെന്നാണ് സൂചന. പതിമൂന്നു വയസുതോന്നിക്കുന്ന പെൺകുട്ടിയേയും, ഏകദേശം പത്ത് വയസുള്ള ആൺകുട്ടിയേയുമാണ് പിതാവ് ക്രൂരമായി ഉപദ്രവിക്കുന്നത്. കാണാതായ എന്തോ സാധനം കുട്ടികൾ എടുത്തുവെന്ന് ആരോപിച്ചാണ് മർദനം. ഞങ്ങൾ എടുത്തിട്ടില്ലെന്ന് കുട്ടികൾ കരഞ്ഞു പറയുന്നുണ്ടെങ്കിലും ഇയാൾ വീണ്ടും ഉപദ്രവിക്കുകയാണ്.

അടിവീഴുമ്പോൾ അുനുജന്റെമേൽ വടി തട്ടാതിരിക്കാൻ മുന്നിൽ നിന്ന് അടി വാങ്ങുന്ന പതിമൂന്നുകാരിയും, ചേച്ചിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അനിയനുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിയെ എത്രയും വേഗം കണ്ടെത്തി, തക്ക ശിക്ഷ നൽകണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.