virus

ന്യൂഡൽഹി: ലണ്ടനിൽ നിന്നെത്തിയ വിമാനത്തിലെ അഞ്ച് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ രാത്രി എത്തിയ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പടെയുള്ള 266 പേരെ വിമാനത്താവളത്തിൽ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാമ്പിൾ നാഷനൽ സെന്റർ ഡിസീസ് കൺട്രോൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ബ്രിട്ടനിൽ അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.

അർദ്ധരാത്രി മുതൽ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇന്ത്യ നിർത്തിലാക്കിയിരുന്നു.വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാ‌റ്റ് ഹാൻകോക്ക് നേരത്തെ അറിയിച്ചിരുന്നു.