jayasurya

ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന മഞ്ജു വാര്യർ ചിത്രത്തിൽ ജയസൂര്യ പ്രധാന വേഷത്തിൽ എത്തുന്നു. ജയസൂര്യ നായകനായ ക്യാപ്ടൻ, വെള്ളം എന്നീ ചിത്രങ്ങൾക്കുശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.2021ൽ മഞ്ജു അഭിനയിക്കുന്ന ആദ്യ ചിത്രം ഇതായിരിക്കും. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്നത് ആദ്യമാണ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് ഇനിയും പേരിട്ടില്ലാത്ത ഈ ചിത്രം നിർമിക്കുന്നത്. ജയസൂര്യയുടെ 101-ാം ചിത്രം കൂടിയാണിത്. രഞ്ജിത് ശങ്കറിന്റെ സണ്ണി എന്ന ചിത്രത്തിലൂടെ താരം സെഞ്ചുറി തികച്ചിരിക്കുകയാണ്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് സണ്ണി നിർമിക്കുന്നത്.മധു നീലകണ്ഠനാണ് ഛായാഗ്രഹണം.