guruvayoor-temple

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. വെർച്വൽ ക്യൂ വഴി 3000 പേരെ അനുവദിക്കാനാണ് തീരുമാനം. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് നീക്കിയതിനെ തുടർന്നാണ് തീരുമാനം.

കളക്‌ടറുടെ തീരുമാനം വന്നാലുടൻ പ്രവേശന തീയതി തീരുമാനിക്കും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പന്ത്രണ്ട് മുതലാണ് ഭക്തർക്ക് ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഭക്തർക്ക് വിലക്കുണ്ടെങ്കിലും പൂജകൾ മുടക്കമില്ലാതെ നടന്നിരുന്നു.

ഈ മാസം ഒന്നാം തീയതി മുതലാണ് ഭക്തർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാൽ ജീവനക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് ദിവസത്തിനകം നിർത്തി.