raju

കോട്ടയം: 'കുഞ്ഞിന്റെ അപ്പനായിട്ട് നിന്ന് ഞാൻ പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാനിപ്പാേൾ ഭയങ്കര ഹാപ്പിയാണ്.' അഭയ കേസിലെ പ്രധാന സാക്ഷികളിലൊരാളും മോഷ്ടവുമായിരുന്ന അടയ്ക്കാ രാജുവിന്റെ പ്രതികരണമാണിത്. കേസിലെ പ്രതികൾ കുറ്റക്കാരാണെന്നുളള തിരുവനന്തപുരം സി ബി ഐ കോടതിയുടെ വിധി അറിഞ്ഞ ഉടനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കൊച്ചിന് നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. അവർക്കാർക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസുവരെ വളർത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. എന്റെ കുഞ്ഞിന് നീതി കിട്ടണം. ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. എനിക്കിപ്പോൾ ഏറെ സന്തോഷമുണ്ട്. ഒരുപാട് പേര് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചതാണ്. കോടികളാണ് ഓഫർ ചെയ്തത്. ഞാൻ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട. ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി'-രാജുവിന്റെ പ്രതികരണം ഇങ്ങനെയായിരന്നു.

ആത്മാവ് ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ അതിശക്തമായ ആത്മാവാണത്

ആത്മാവ് ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ അതിശക്തമായ ആത്മാവാണത്: അഭയകേസ് ആദ്യം റിപ്പോർട്ട് ചെയ്‌ത അനുഭവം പങ്കുവച്ച് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വിഎസ് രാജേഷ്

Posted by Keralakaumudi on Tuesday, 22 December 2020

അടയ്ക്കാ രാജുവിന്റേതായിരുന്നു കേസിൽ ഏറ്റവും നിർണായകമായ മൊഴി .അഭയ കൊല്ലപ്പെട്ട അന്ന് മോഷണത്തിനായി മഠത്തിൽ കയറിയപ്പോൾ ഫാദർ കോട്ടൂരിനെയും ഫാദർ ജോസ് പുതൃക്കയിലിനെയും അവിടെ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഇത് അന്വേഷണത്തിൽ സുപ്രധാന വഴിത്തിരിവായി. എന്നാൽ ഈ മൊഴി വിശ്വാസയോഗ്യമാണോ എന്നവാദമുയർത്തി ചിലർ രംഗത്തെത്തിയിരുന്നു. പ്രതിഭാഗവും ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്നായിരുന്നു പ്രതിഭാഗം ഉയർത്തിയ ചോദ്യം. ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തിൽ ദൃക്‌സാക്ഷിയായതെന്നായി​രന്നു വിധി വന്ന ശേഷം ജോമോൻ പുത്തൻ പുരയ്ക്കൽ അഭിപ്രായപ്പെട്ടത്.