
ചാടിയ വയറ് പലപ്പോഴും ആത്മവിശ്വാസക്കുറവ് സമ്മാനിക്കും. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്‌ക്കുന്നത് ശീലമാക്കൂ. ഇത് വയറ്റിലെ കൊഴുപ്പു പുറന്തള്ളാൻ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളി പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. അതുപോലെ മധുരം പാടേ ഉപേക്ഷിക്കുക. മധുരത്തിനു പകരം തേനുപയോഗിക്കാം. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്. മുളകിലെ ക്യാപ്‌സയാസിൻ വയറ്റിലെ കൊഴുപ്പു കുറയ്‌ക്കുന്ന മറ്റൊരു ഘടകമാണ്. ബീൻസ് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്‌ക്കാൻ സഹായിക്കും. വയർ കുറയാൻ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകൾ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.