
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്‌തി നടപടിക്കിടെ ഗൃഹനാഥൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെ ആശുപത്രിയിലേക്ക് മാറ്റി.
കോടതിയിൽ നിന്നും ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് രാജൻ ആത്മഹത്യ ശ്രമം നടത്തിയത്. തീ കൊളുത്തുന്നത് തടുക്കാൻ ശ്രമിച്ച രാജന്റെ ഭാര്യ അമ്പിളിക്കും, ഗ്രേഡ് എസ് ഐ അനിൽ കുമാറിനും പൊളളലേറ്റിട്ടുണ്ട്. തർക്കഭൂമിയിൽ ഷെഡ‍് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികൾ.