
ചലച്ചിത്രതാരം രാകുൽ പ്രീത് സിംഗിന് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും നന്നായി വിശ്രമിക്കുമെന്നും നടി സമൂഹമാദ്ധ്യമങ്ങളിലിട്ട കുറിപ്പിൽ പറഞ്ഞു. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം പരിശോധന നടത്തണമെന്നും നടി അറിയിച്ചു.
'എനിക്ക് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി അറിയിക്കുകയാണ്. ഞാൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല നന്നായി വിശ്രമിക്കുന്നുണ്ട്. ഞാനുമായി സമ്പർക്കം വന്നവർ പരിശോധന നടത്തണം' രാകുൽ കുറിച്ചു.
അജയ് ദേവ്‌ഗനും അമിതാഭ് ബച്ചനും മുഖ്യവേഷത്തിൽ അഭിനയിക്കുന്ന 'മേയ് ഡേ' എന്ന ചിത്രത്തിലാണ് രാകുൽ പ്രീത് ഇപ്പോൾ അഭിനയിക്കുന്നത്.
😊💪🏼 pic.twitter.com/DNqEiF8gLO— Rakul Singh (@Rakulpreet) December 22, 2020
നവംബർ മാസത്തിൽ കുടുംബാംഗങ്ങളുമൊത്ത് മാലിദ്വീപിൽ അവധിയാഘോഷിക്കാൻ നടി പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങിലൂടെ ഷെയർ ചെയ്യുകയും ചെയ്‌തിരുന്നു.