
ടിക്ടോകിന്റെ ഇന്ത്യന്‍ പകരക്കാരനായ ജോഷ് ആപ്പിനായി 100 മില്യണ്‍ ഡോളര്‍ നിക്ഷേപം. ഗൂഗിളും മൈക്രോസോഫ്റ്റുമുള്‍പ്പെടെ നിക്ഷേപ പട്ടികയിലുണ്ട്. ടിക് ടോക് നിരോധിച്ചപ്പോള്‍ പകരക്കാരനായെത്തിയതാണ് ജോഷ് ആപ്പ്. പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ വെര്‍സെയും ജോഷ് ആപ്പിനായി നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരങ്ങള്‍.പല വിദേശ കമ്പനികളും ജോഷിനായി നിക്ഷേപണം നടത്തുന്നുണ്ട്.
ജോഷിന് പുറമേ ടിക് ടോകുമായി ബന്ധപ്പെട്ട മോജ് എന്ന ആപ്പും രംഗത്ത് വന്നിരുന്നു. 50 മില്ല്യണ്‍ ഫോണുകളിലാണ് ജോഷും മോജും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതെന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളില്‍ ഒന്നായിരുന്നു ടിക്ടോക്. ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ടിക് ടോകും നിരോധിക്കുകയായിരുന്നു. ടിക് ടോകിനെ പകരക്കാരനായിട്ടാണ് ഇന്ത്യയില്‍ ജോഷും മോജും എത്തിയത്.