 
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ മുൻ ചെയർമാനും ദേശീയ ട്രഷററുമായ കെ.എം.ഷരീഫ് (56) അന്തരിച്ചു. രോഗബാധിതനായി രണ്ടാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മംഗളൂരു സ്വദേശിയാണ്. കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയുടെ പ്രഥമ പ്രസിഡന്റായ ഇദ്ദേഹം പോപ്പുലർ ഫ്രണ്ടിന്റെ വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
രസതന്ത്രത്തിൽ ബിരുദധാരിയായ ഷരീഫ് കന്നഡ മാസിക 'പ്രസ്തുത"യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. സ്വഹാബി ചരിത്രം, സത്യവിശ്വാസികളുടെ ദിനചര്യകൾ എന്നീ പുസ്തകങ്ങൾ മലയാളത്തിൽ നിന്നു കന്നഡയിലേക്ക് വിവർത്തനം ചെയ്തിരുന്നു.
ഭാര്യ: ഫാത്തിമ. അഞ്ച് മക്കളുണ്ട്.