
കാബൂൾ : താലിബാൻ തടവുകാരെ പാർപ്പിച്ചിരുന്ന അഫ്ഗാൻ ജയിലിൽ ജോലി ചെയ്തിരുന്ന നാല് ഡോക്ടർമാരുൾപ്പെടെ അഞ്ചുപേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ ഇവർ സഞ്ചരിച്ച കാറിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാൾ വഴിയാത്രക്കാരനാണ്. നഗരത്തിലെ തെക്കൻ ജില്ലയിലെ ഡോക്ടർമാർ ജോലി ചെയ്തിരുന്ന പുൾ-ഇ-ചാർക്കി ജയിലിലേക്ക് പോകുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് കാബൂൾ പൊലീസ് വക്താവ് ഫെർദാവ് ഫറാമർസ് പറഞ്ഞു. കാറിൽ ഘടിപ്പിച്ചിരുന്ന മാഗ്നറ്റിക് ബോംബാണ് പൊട്ടിത്തെറിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.