rakul-preeth

മുംബയ്: ന‌ടി രാകുൽ പ്രീത് സിം​ഗിന് കൊവിഡ് സ്ഥിരീകരിച്ചു. രാകുൽ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും ഉടൻ തന്നെ ‌കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുൽ അഭ്യർത്ഥിച്ചു. നാ​ഗാർജുന നായകനായ മൻമദുഡു 2, മർജാവാൻ, സിംല മിർച്ചി തുടങ്ങിയ ചിത്രങ്ങളിലാണ് രാകുൽ കഴിഞ്ഞ വർഷം വേഷമിട്ടത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ഏഴോളം ചിത്രങ്ങളിൽ അഭിനയിക്കുകയാണിവർ.