
മസ്‌കറ്റ്: ഒമാനിൽ ഫൈസറിന്റെ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് രാജ്യത്തെത്തും. 27 മുതൽ വാക്സിനേഷൻ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി അറിയിച്ചു. 15,000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുക. ആരോഗ്യ മന്ത്രി ആദ്യ ഡോസ് സ്വീകരിക്കും. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസാണ് ഒരാൾക്ക് നൽകുക. ഏതാനും ദിവസങ്ങൾക്കുള്ളിഷ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിക്കും.
അതേസമയം, പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ചെങ്കിലും രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അൽ സഊദി.
അതേസമയം, വൈറസിന്റെ പുതിയ മാറ്റം കൂടുതൽ അപകടകാരിയാണെന്ന സൂചനയില്ല. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി ഡോ. അഹമദ് അൽ സഊദി നിർദ്ദേശിച്ചു.