nandilath

 ഗൃഹോപകരണങ്ങൾക്ക് 50% വിലക്കുറവ്

 എ.സിക്കൊപ്പം സ്‌റ്റൈബിലൈസർ സൗജന്യം

തൃശൂർ: ഗൃഹോപകരണങ്ങൾക്ക് 50 ശതമാനം വിലക്കുറവുമായി ഗോപു നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിൽ ക്രിസ് ഓഫർ. എ.സി വാങ്ങുമ്പോൾ സ്‌റ്റെബിലൈസർ സൗജന്യമാണ്. ഒരു വീട്ടിലേക്ക് ആവശ്യമായ, വൈദ്യുതി ഉപഭോഗം തീരെക്കുറഞ്ഞ 'ദി ബെസ്‌റ്റ് ബ്രാൻഡഡ് ഹോം അപ്ളയൻസസുകൾ" വൻ വിലക്കുറവോടെ സ്വന്തമാക്കാനും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുമുള്ള അവസരമാണ് ക്രിസ്മസ് ഓഫർ‌ നൽകുന്നത്.

എൽജി., സാംസംഗ്, സോണി, ഗോദ്‌റെജ്, വോൾട്ടാസ്, പാനസോണിക്, ബ്ളൂസ്‌റ്റാർ തുടങ്ങി ലോകോത്തര ബ്രാൻഡുകളുടെ പ്രമുഖ വിതരണക്കാരായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ എല്ലാ മോഡൽ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുണ്ട്. അയൺ ബോക്‌സ്, ഇൻവെർട്ടർ തുടങ്ങിയ മിനി ഹോം അപ്ളയൻസസിന് ആകർഷകമായ ഓഫറുണ്ട്. കിച്ചൻ - ക്രോക്കറി ഉത്‌പന്നങ്ങൾ അഞ്ചു മുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ടിൽ നേടാം.

പലിശയില്ലാതെ കുറഞ്ഞ തവണകളിൽ കൂടുതൽ കാലാവധിയോടെ വായ്‌പാ സൗകര്യം, എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ് പർച്ചേസുകൾക്ക് 70,000 രൂപവരെയുള്ള ഗിഫ്‌റ്റ് വൗച്ചർ, ഐ.ഡി.എഫ്.സി വഴിയുള്ള പർച്ചേസിന് 2,000 രൂപവരെ കാഷ്ബാക്ക്, ബജാജ് ഫിൻസെർവ് പർച്ചേസുകൾക്ക് ഒരു ഇ.എം.ഐ ബാക്കും 6,000 രൂപവരെ കാഷ്ബാക്കും, എച്ച്.ഡി.എഫ്.സി പർച്ചേസുകൾക്ക് നോ കോസ്‌റ്റ് ഇ.എം.ഐയും 22.5 ശതമാനം വരെ കാഷ്ബാക്കും എന്നിങ്ങനെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് ആകർഷക ഓഫറുകളും ഒരുക്കിയിരിക്കുന്നു.

അഡിഷണൽ വാറന്റി, എക്‌സ്‌റ്റൻഡഡ് വാറന്റി,തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഓൺലൈൻ ഷോപ്പിംഗ്, കേരളത്തിൽ എവിടെയും ഡെലിവറി തുടങ്ങിയ സേവനങ്ങളുമുണ്ട്. കാഞ്ഞങ്ങാട്, എറണാകുളം, തൃശൂർ ശാഖകളിൽ ആപ്പിൾ, വിവോ, ഓപ്പോ, റിയൽമീ തുടങ്ങിയ മൊബൈൽഫോണുകളുടെയും ഡെൽ, എച്ച്.പി തുടങ്ങിയ ലാപ്പുകളുടെയും അതിവിപുലമായ നിര അണിനിരത്തിയിട്ടുണ്ട്. ക്രിസ്‌മസ്-പുതുവത്സരം എന്നിവ പ്രമാണിച്ച് മൊബൈൽഫോൺ, ലാപ്പ്ടോപ്പ് എന്നിവയ്ക്കൊപ്പം ഉറപ്പായ സമ്മാനങ്ങളുമുണ്ട്.