protest

'ഒരു പാത്രത്തിൽ റൊട്ടികളുമായി ചിരിച്ചു കൊണ്ടു നിൽക്കുന്ന കൊച്ചു പെൺകുട്ടി'... 'കാർഷിക നയങ്ങൾക്കെതിരെ ഡൽഹിയിൽ വർദ്ധിത വീര്യത്തോടെ സമരം നയിക്കുന്ന കർഷകർക്കുള്ള ആഹാരം വിതരണം ചെയ്യുകയാണ് ഈ കൊച്ചു മിടുക്കി'.... ഇത്തരം തലക്കെട്ടുകളോട് കൂടി ഏതാനും ദിവസങ്ങളായി ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൈയ്യിൽ റൊട്ടിയുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രക്ഷോഭ സ്ഥലത്ത് കർഷകർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് കുട്ടിയുടെ ചിത്രം പകർത്തിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കർഷകർക്ക് പിന്തുണയുമായെത്തിയ കൊച്ചു കുട്ടിയെന്ന പേരിൽ നിരവധി പേർ ചിത്രം ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

And this lovely picture.....😍😍😍😍😘

Cute lil princess in support of our farmers.... serving food to them....🌸🌸 pic.twitter.com/Py9LR96X36

— Adrita Dutta (@AdritaDutta07) December 17, 2020

ഷിരോമണി അകാലിദൾ നേതാവും പഞ്ചാബിലെ മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ദൽജിത് സിംഗ് ചീമയും ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചിരുന്നു. ' സമരം നയിക്കുന്ന കർഷക യോദ്ധാക്കൾക്ക് പഞ്ചാബിന്റെ പുത്രി തന്റെ ചെറിയ കരങ്ങളാൽ ഭക്ഷണം നൽകുന്നു ' എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം ചിത്രം ഷെയർ ചെയ്തത്.

എന്നാൽ, ഇത് ഒരു ലംഗറിൽ (ഗുരുദ്വാരകളിൽ എല്ലാവർക്കും ഭക്ഷണം സൗജന്യമായി നൽകുന്ന സമൂഹ അടുക്കള) ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കൊച്ചു കുട്ടിയുടെ പഴയ ചിത്രമാണ്. സത്യത്തിൽ 2017 മുതൽ ഈ ചിത്രം സോഷ്യൽ മീഡിയയിലുണ്ട്. 'ഗുരു കാ ലംഗർ' എന്ന ലംഗറിന്റെ ഫേസ്ബുക്ക് പേജിൽ 2017 ജൂലായ് 14ന് ഈ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.

protest

ഹിമാചൽ പ്രദേശിലെ പാവോണ്ട സാഹിബ് ടൗൺ ആണ് ചിത്രത്തിന്റെ ലൊക്കേഷൻ എന്നാണ് കാണിക്കുന്നത്. ഏതായാലും ചിത്രം 2017 മുതൽ സോഷ്യൽ മീഡിയയിലുണ്ടെന്ന് വ്യക്തമാണ്. ഈ വസ്തുത പുറത്തുവന്നതോടെ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കുട്ടിയെന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണെന്നാണ് തെളിയുന്നത്.