
സിഡ്നി : ആദ്യത്തെ കൺമണിയുടെ ജനനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലി ആസ്ട്രേലിയയിൽ നിന്ന് ഇന്നലെ രാവിലെ നാട്ടിലേക്ക് തിരിച്ചു. ഇനിയുള്ള മൂന്ന് ടെസ്റ്റുകളിൽ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കൊഹ്‌ലി ഇന്ത്യയിലേക്ക് തിരിച്ചത്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഇല്ലാതിരുന്ന രോഹിത് ശർമ്മ ശാരീക ക്ഷമത ടെസ്റ്റിൽ വിജയിച്ച് ആസ്ട്രേലിയയിൽ എത്തിയിട്ടുണ്ട്. സിഡ്നിയിൽ ക്വാറന്റൈനിലാണ് രോഹിത്. അവസാനത്തെ രണ്ട് ടെസ്റ്റുകളിൽ അദ്ദേഹത്തിന് കളിക്കാനാകും. ആദ്യത്തെ മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യ നാല് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 0-1ന് പിന്നിലാണ്. 26നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.