
മലയാള സിനിമയിലെ ശ്രദ്ധേയരായ നടിമാരില്‍ ഒരാളാണ് ആന്‍ അഗസ്റ്റിന്‍. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്ന ആന്‍ ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ റോളുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ആന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
ഗ്രേപ്പ് വൈന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ആന്‍ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും ആൻ നൽകിയിരുന്നു.
'ഈ ഒരു സാരിയിലൂടെ എന്റെ അമ്മയുടെ അലമാരയിലുള്ള സാരികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരികയാണ്. അവരുടെ പക്കലുണ്ടായിരുന്ന പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല. എനിക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കാം. പക്ഷേ ഇത് നല്‍കുന്ന ആസ്വാദനം ഉണ്ടാവില്ല'-ആൻ പറഞ്ഞു.
ലാല്‍ ജോസ് സംവിധാനം ചെയ്ത 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആന്‍ വെള്ളിത്തിരയിലെത്തുന്നത്. 2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു.
അതേ വർഷം ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആൻ സ്വന്തമാക്കി. 2014ലായിരുന്നു പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായി ജോണിനെ ആൻ വിവാഹം ചെയ്യുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആനും ജോമോനും വിവാഹിതരായത്.