
ലണ്ടൻ: ബ്രിട്ടനിൽ കൊവിഡിന്റെ വകഭേദം പടരുന്നതിനിടെ കളിക്കളങ്ങളും പ്രതിസന്ധിയിൽ. പ്രിമിയർ ലീഗിൽ ഏഴ് പേരാണ് പോസീറ്റീവായത് സ്ഥിഗതിഗൾ കൂടുതൽ രൂക്ഷമാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്. 2021 ഫെബ്രുവരി 28ന് നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബാൾ ഫൈനൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏപ്രിൽ 25ലേക്ക് നീട്ടി. നിലവിൽ ഏപ്രിൽ 25ന് ഫൈനൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വെംബ്ലിയിലായിരിക്കും ഫൈനൽ.
ഡിസംബർ 14നും 20നും ഇടയിൽ നടത്തിയ ടെസ്‌റ്റിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ ഏഴോളം താരങ്ങളാണ് കൊവിഡ് പോസിറ്റീവായത്. ഇതിൽ കളിക്കാരും സപ്പോർട്ടിംഗ് സ്‌റ്റാഫുമുണ്ട്. 1569 പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ചവരോട് 10 ദിവസം ക്വാറന്റൈനിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.