
സ്ത്രീയുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് മാറിടങ്ങള്‍. കുഞ്ഞിനു പാലൂട്ടുകയെന്ന മഹത്തായ കര്‍മ്മത്തിന് അവളെ പ്രാപ്തയാക്കുന്നതും സ്തനങ്ങളാണ്. എന്നാല്‍ പുരാതന കാലം മുതല്‍ക്കുതന്നെ സ്ത്രീയുടെ അഴകിൽ സ്തനങ്ങള്‍ക്ക് സവിശേഷ സ്ഥാനം നല്‍കിയിരുന്നു.
മാറിട വലിപ്പമുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാര്‍ കൂടുതല്‍ ലൈംഗിക മനോഭാവങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്ന് 2013 ഫെബ്രുവരിയില്‍ ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. സ്ത്രീകളോടുള്ള പുരുഷന്മാരുടെ ശാരീരിക മുന്‍ഗണനകള്‍ അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുമെന്നും ഗവേഷണം തെളിയിക്കുന്നു.
പുരുഷനെ സംബന്ധിച്ചിടത്തോളും മാറിടങ്ങള്‍ പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ലൈംഗിക ബന്ധത്തില്‍ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ഉത്തേജനം നല്‍കുന്ന ഒന്നുമാണ്. പല പുരുഷന്മാരും സ്ത്രീയുടെ ശരീരത്തില്‍ ആദ്യം കണ്ണില്‍പ്പെടുന്നത് മാറിടങ്ങളാണെന്നു പറഞ്ഞതായാണ് പഠനങ്ങള്‍.
ശരീരത്തില്‍ കൃത്യമായ ഒടിവുകളും വളവുകളുമുള്ള അപൂര്‍വ്വം അവയവങ്ങളിലൊന്നാണ് സ്തനങ്ങള്‍. അതും സ്ത്രീകളില്‍ മാത്രം. മാറിട വലിപ്പമുള്ള സ്ത്രീ ഇതു വെളിപ്പെടും വിധത്തില്‍ വസ്ത്രധാരണമെങ്കില്‍ പുരുഷന്റെ മാത്രമല്ല, സ്ത്രീയുടേയും നോട്ടം സ്വഭാവികമായി മാറിടത്തില്‍പതിയും. സ്തനങ്ങള്‍ സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷി തെളിയിക്കുന്നവയാണെന്നു പല പുരുഷന്മാരും കരുതുന്നു.