
സ്ത്രീയുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് മാറിടങ്ങള്‍. കുഞ്ഞിനു പാലൂട്ടുകയെന്ന മഹത്തായ കര്‍മ്മത്തിന് അവളെ പ്രാപ്തയാക്കുന്നതും സ്തനങ്ങളാണ്. പുരാതന കാലം മുതല്‍ക്കുതന്നെ സ്ത്രീയുടെ അഴകിൽ സ്തനങ്ങള്‍ക്ക് സവിശേഷ സ്ഥാനവും വിവിധ സംസ്കാരങ്ങൾ നല്കിപ്പോന്നിരുന്നു. പുരുഷന്മാരെ ആകർഷിക്കുന്ന സ്ത്രീയുടെ ശരീര ഭാഗങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളവയിൽ ഒന്നും മാറിടം തന്നെയാണ്.
എന്നാൽ മാറിട വലിപ്പമുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാര്‍ കൂടുതല്‍ സ്ത്രീവിരുദ്ധ മനോഭാവങ്ങളില്‍ ഉള്ളവരാണെന്നാണ് 2013 ഫെബ്രുവരിയില്‍ ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്. സ്ത്രീകളോടുള്ള പുരുഷന്മാരുടെ ശാരീരിക മുന്‍ഗണനകള്‍ അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുമെന്നും ഗവേഷണം തെളിയിക്കുന്നു.
സ്ത്രീകളെ സാധനവത്കരിക്കുകയും(objectify) സ്ത്രീവിരോധം വച്ച് പുലർത്തുകയും ചെയ്യുന്ന പുരുഷൻമാർക്കാണ് വലിയ മാറിടമുള്ള സ്ത്രീകളോട് കൂടുതൽ ആകർഷണം തോന്നുക എന്നും ഇത്തരക്കാർ സ്ത്രീകളോട് മിക്കവാറും ശത്രുതാ മനോഭാവം വച്ച് പുലർത്തുന്നവർ ആകുമെന്നും പഠനത്തിൽ കണ്ടെത്തിയെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.
പുരുഷനെ സംബന്ധിച്ചിടത്തോളും മാറിടങ്ങള്‍ പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞാലും തെറ്റില്ല. സ്ത്രീയുടെ ശരീരത്തില്‍ പല പുരുഷന്മാർക്കും ആദ്യം കണ്ണില്‍പ്പെടുന്നത് മാറിടങ്ങളാണെന്നു അവർ തന്നെ സമ്മതിച്ചതായാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങനെ വരുമ്പോൾ ഭൂരിഭാഗം പുരുഷന്മാർക്കും സ്ത്രീവിരുദ്ധ മനോഭാവങ്ങൾ ഉള്ളിലുണ്ടെന്ന് പറയേണ്ടി വരുമെന്നും പഠനം നടത്തിയവർ പറയുന്നു.
അതേസമയം, ശരീരത്തില്‍ കൃത്യമായ ഒടിവുകളും വളവുകളുമുള്ള അപൂര്‍വ്വം അവയവങ്ങളിലൊന്നാണ് സ്തനങ്ങള്‍. അതും സ്ത്രീകളില്‍ മാത്രം. മാറിട വലിപ്പമുള്ള സ്ത്രീ ഇതു വെളിപ്പെടും വിധത്തില്‍ വസ്ത്രധാരണം ചെയ്യുന്നതെങ്കിൽ പുരുഷന്റെ മാത്രമല്ല, സ്ത്രീയുടേയും നോട്ടവും സ്വഭാവികമായി മാറിടത്തില്‍ പതിയും.
അതുപോലെ, സ്തനങ്ങള്‍ സ്ത്രീയുടെ പ്രത്യുല്‍പാദന ശേഷി തെളിയിക്കുന്നവയാണെന്നു പല പുരുഷന്മാരും കരുതുന്നു. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ പുരുഷന്റെ ഈ സ്വഭാവത്തിന് പിന്നിൽ സ്ത്രീവിരുദ്ധത തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് കൃത്യമായി അറിയാൻ കൂടുതൽ പഠനങ്ങൾ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.