
തിരുവനന്തപുരം: രോഗബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ഒരു തവണ ഹൃദയാഘാതവുമുണ്ടായി.
നേരത്തേ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വൃക്കകളുടെ പ്രവർത്തനവും തകരാറിലാണ്. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതിനാൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് ഓക്‌സിജൻ നൽകുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.