boris-johnson

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കാൻ സാദ്ധ്യതയില്ലെന്ന് വിവരം. കൗൺസിൽ ഓഫ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രോഗ വൈറസിന്റെ വകഭേദം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തതിനാലാണ് മുൻനിശ്ചയിച്ച തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന അഞ്ച് ആഴകളെ സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടാണെന്നും വൈറസിന്റെ മാറ്റങ്ങൾ ദൈനംദിന അടിസ്ഥാനത്തിൽ സംഭവിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

തുടർന്നാണ് ഈ തോതിലുള്ള അണുബാധയും രോഗവ്യാപനവും തുടരുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്ര സാദ്ധ്യമായിരിക്കില്ല എന്നദ്ദേഹം പറഞ്ഞത്.

അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബോറിസ് ജോൺസണെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു.