sexual-abuse

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയില്‍ അഭിഭാഷകയെ ഹോട്ടൽ മുറിയിൽ വച്ച് കൂട്ടബലാത്സംഗം പുരുഷ സുഹൃത്തും കൂട്ടാളികളും. യുവതിയെ പുരുഷ സുഹൃത്ത് മീററ്റിലെ ഗഹ് റോഡിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

പൊലീസിൽ പരാതി നൽകിയാൽ കൊന്നുകളയുമെന്നും ഇവർ പകർത്തിയ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇവർ യുവതിയെ ഭീഷണിപ്പെടുത്തി. ഹാപൂര്‍ ജില്ലയിലെ ഗര്‍മുക്തേശ്വര്‍ തഹസില്‍ സ്വദേശിനിയാണ് പീഡനത്തിനിരയായത്.

മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു സംഘം അഭിഭാഷകയെ ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയെ ബലം പ്രയോഗിച്ച് ചില പേപ്പറുകളില്‍ ഇവർ ഒപ്പിടുവിക്കുകയും ചെയ്തു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി. ബോധരഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവതി കുടുംബാംഗങ്ങളോടൊപ്പം എസ് പി ഓഫീസില്‍ എത്തി പരാതി നൽകിയത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണസംഘം അറിയിച്ചു.