
സാധാരണയായി നാം ഉപയോഗിക്കുന്ന പച്ചക്കറിയാണ് പടവലം. സ്വാദിഷ്ഠമായ പച്ചക്കറി എന്നതിലുപരി ഔഷധ ഗുണങ്ങളേറെയുള്ള രോഗസംഹാരി കൂടിയാണ് പടവലം. പ്രധാന ജീവിതശൈലീ രോഗമായ പ്രമേഹം നിയന്ത്രിക്കാൻ പടവലം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് കൂടാതെ പനി, പനിയോടൊപ്പമുള്ള ഛർദ്ദി എന്നിവ ശമിപ്പിക്കാനും പടവലം ഉത്തമ ഔഷധമാണ്. മഞ്ഞപ്പിത്തം ബാധിച്ച രോഗികൾ ഭക്ഷണത്തിൽ പടവലങ്ങ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ബിലിറുബിന്റെ അളവ് കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. പടവലങ്ങയിൽ അടങ്ങിയിട്ടുള്ള പോഷക ഘടകങ്ങൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാൻ ഒരു പരിധി വരെ സാധിക്കും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കൾ പലവിധത്തിലുള്ള രോഗങ്ങൾക്കും അനാരോഗ്യത്തിനും കാരണമാകുന്നു. ഇങ്ങനെ വിഷാംശം അടിയുന്നത് കരളിന്റെ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്നു. ഇത്തരം വിഷവസ്തുക്കളെ പുറന്തള്ളാൻ അത്ഭുതകരമായ കഴിവ് പടവലങ്ങയ്‌ക്കുണ്ട്.