
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്.
തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും, കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ കഴിയവേ സമ്മർദ്ദം മൂലം നൽകിയ മൊഴിയാണതെന്നും ശിവശങ്കർ ജാമ്യഹർജിയിൽ പറയുന്നു.