death

മലപ്പുറം: തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധൻ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തിൽ ശങ്കരൻ(65) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഭാരതപുഴയോരത്ത് നടക്കാനിറങ്ങിയ ശങ്കരനെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു.

ഫുട്ബോള്‍ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.