
 
 
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പാലിൽ ഇല്ല. അതുകൊണ്ട് പാൽ സമീകൃതാഹാരമല്ല എന്നൊരു വാദമുണ്ട്. അതേപോലെ ഭക്ഷണത്തിൽനിന്നു ശരീരത്തിന് ആവശ്യമായ പോഷകവസ്തുക്കൾ ലഭിക്കുന്നുണ്ടെങ്കിൽ പാൽ ഒരു അവശ്യവസ്തുവേയല്ല എന്ന് പഠനങ്ങൾ പറയുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും കൊളസ്ട്രോളും ഹൃദ്രോഗ സാദ്ധ്യതകൾക്ക് ആക്കം കൂട്ടും. അതേപോലെ പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ ധാതുക്കൾ അമിതമായി വൃക്കകളിൽ അടിഞ്ഞുകൂടുന്നത് നല്ലതല്ല. അത് കിഡ്നി രോഗങ്ങൾക്ക് വഴിവയ്ക്കും. പാലിലാവട്ടെ ഇരുമ്പിന്റെ അംശം തീരെ കുറവുമാണ്.
പാൽ കുടിക്കുമ്പോൾ
ഹൃദ്രോഗം, പ്രമേഹം, ദഹനം, അലർജി, വൃക്കയിൽ കല്ലുള്ളവർ, വൃക്ക രോഗികൾ തുടങ്ങിയവർ പാലിന്റെ ഉപയോഗം നിയന്ത്രിക്കണം. ഇവർ വിദഗ്ധരുടെ നിർദേശപ്രകാരം പാൽ കുടിക്കുന്നതാണ് ഉത്തമം. പാൽ കുടിക്കുന്നതുകൊണ്ട് ദഹനപ്രശ്നങ്ങൾ ഉള്ളവർ പൂർണമായി അത് ഒഴിവാക്കണം. അതേപോലെ ആസ്തമ രോഗികളും ഡോക്ടറുടെ ഉപദേശം തേടിയശേഷമേ പാൽ ഉപയോഗിക്കാവൂ. പാൽ അമിതമായി കുടിക്കുന്നത് മറ്റ് ആഹാരങ്ങൾക്കായുള്ള വിശപ്പും താൽപര്യവും കെടുത്തും. ഇത് ഇരുമ്പ് ഉൾപ്പെടെയുള്ള പോഷകങ്ങളുടെ കുറവിന് വഴിവയ്ക്കും.
നല്ലൊരു സ്കിൻ ടോണർ
നല്ലൊരു ടോണർ ആണ് പാൽ. അൽപം പച്ചപ്പാൽ എടുത്ത് അതിൽ അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്ത് മാത്രമല്ല കഴുത്തിലും ഇത് തേച്ച് പിടിപ്പിക്കണം. പതിനഞ്ച് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. ചർമ്മത്തിന് നല്ല തിളക്കം കിട്ടും, ഒപ്പം പാൽ നല്ലൊരു മോയ്സ്ചറൈസർ ആയി പ്രവർത്തിക്കുന്നു.
വരണ്ട ചർമ്മത്തിന് പരിഹാരം
വരണ്ട ചർമ്മത്തിന് പരിഹാരം കാണാൻ ഏറ്റവും മികച്ച പ്രകൃതിദത്ത മാർഗമാണ് പാൽ. പാലെടുത്ത് അതിൽ അൽപ്പം ചെറുപയർ പൊടി ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിന്റെ വരൾച്ച മാറ്റി ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു. ഏത് ചർമ്മ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.
ചർമ്മത്തിന്റെ തിളക്കം  നിലനിർത്താൻ
പാലിനെപ്പോലെ പച്ചപ്പാലിന്റെ പാടക്കും ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ ഉള്ള കഴിവുണ്ട്. ആരോഗ്യമുള്ള നല്ല തിളക്കമുള്ള ചർമ്മം നൽകുന്നതിന് സഹായിക്കുന്നു പാൽപ്പാട. മുഖത്ത് പാൽപ്പാട തേച്ച് മസാജ് ചെയ്യുന്നത്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
അകാല വാർദ്ധക്യം അകറ്റും
അകാല വാർദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗങ്ങളിൽ മികച്ചതാണ് പാൽ. നല്ല പച്ചപ്പാലിൽ പഴുത്ത പഴം മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും തേക്കേണ്ടതാണ്. ഇത് ചർമ്മത്തിലെ ചുളിവിനെ അകറ്റി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിച്ച് അകാല വാർദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന്റെ അവശത ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പച്ചപ്പാൽ ഏറ്റവും മികച്ചതാണ്.
നല്ല സൺസ്ക്രീൻ
പലരും പുറത്ത് പോവമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നു. എന്നാൽ ഇനി സൺസ്ക്രീനിന് പകരം അൽപം പാൽ മുഖത്തും കൈ കാലിലും തേച്ച് നോക്കൂ. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പൂർണ പരിഹാരം നൽകുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പരിഹാരം കാണുന്നതിന് പാൽ മതി.
കണ്ണിന് താഴെയുള്ള കറുപ്പ്
കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പാൽ. പാൽ അൽപം പഞ്ഞിയിൽ എടുത്ത് ഇത് കൊണ്ട് കണ്ണിന് താഴെ നല്ലതു പോലെ മസാജ് ചെയ്യുക. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് കണ്ണിന് താഴെയുള്ള കറുപ്പിനെ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചർമ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇത്.