
കോഴിക്കോട്: ബി ജെ പി പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴി പന്നിക്കോട്ടൂരിൽ അനൂപിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സ്ഫോടനത്തിന്റെ ശക്തിയിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നേരത്തേ സി പി എം പ്രവർത്തകനായിരുന്ന അനൂപ് തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് സമയത്താണ് ബി ജെ പിയിൽ ചേർന്നത്. ഇതിന്റെ വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.