
കഴക്കൂട്ടം:ഓടികൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മരക്കുറ്റിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.പെരുമാതുറ വലിയപള്ളിക്ക് സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുതലപ്പൊഴി ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പെരുമാതുറ വലിയപള്ളിക്ക് സമീപം റോഡിനരിക്കിൽ നിന്ന മരക്കുറ്റിയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ഷോറൂമിൽ നിന്നും ഇറക്കിയ പുതിയ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന പുത്തൻതോപ്പ് സ്വദേശികളായ കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.