pinarayi

തിരുവനന്തപുരം: അധികാരത്തിന്റെ ഹുങ്ക് കൊണ്ട് എന്തും അടിച്ചമർത്തിക്കളയാം എന്ന രീതിക്കേറ്റ തിരിച്ചടിയാണ് കർഷകരുടെ പ്രതിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സമരത്തിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കർഷക സമരം ഏതെങ്കിലും ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തെ കാർഷിക രംഗത്തുണ്ടാകുന്ന പ്രതിസന്ധി കേരളത്തെയും ബാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം കുതന്ത്രങ്ങളുപയോഗിച്ച് പ്രക്ഷോഭത്തെ തളർത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും പറഞ്ഞു. .

എന്നാൽ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയെക്കുറിപ്പ് മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മന്ത്രിമാരും മുന്നണി നേതാക്കളും ഉൾപ്പടെയുളളവർ സമരവേദിയിൽ എത്തിയിരുന്നു.