
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ വിജേഷ് പി. വിജയൻ സംവിധാനം ചെയ്യുന്ന വിത്തിൻ സെക്കൻഡ്സ് ജനുവരി 1ന് തെന്മലയിൽ ആരംഭിക്കും. നാട്ടിൻപുറത്തുകാരനായ മോഹൻ പെട്ടെന്ന് ഒരു ദിവസം മന്ത്രിയായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആട് 2 നുശേഷം ഇന്ദ്രൻസ് വീണ്ടും മന്ത്രി വേഷത്തിൽ എത്തുകയാണ്. ആര്യങ്കാവ്,കുളത്തൂപ്പുഴ, കൊല്ലം എന്നിവിടങ്ങളിലായി 30 ദിവസത്തെ ചിത്രീകരണമാണ് വിത്തിൻ സെക്കൻഡ്സിന് പ്ളാൻ ചെയ്യുന്നത്. സുധീർ കരമന, അലൻസിയർ, സൽമാൻ ഹാരിസ്, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ.രണ്ടു പുതുമുഖ നായികമാരുമുണ്ട്. ബോൾ എന്റർടൈയ് മെന്റിന്റെ ബാനറിൽ ഡോ. സംഗീത് ധർമരാജൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവഹിക്കുന്നു. ജെ.പി മണക്കാടാണ് പ്രൊഡക്ഷൻ കൺട്രോളർ.